മേൽശാന്തിക്ക് യാത്രയയപ്പ് നൽകി

എടപ്പാൾ പന്താവൂർ ശ്രീ ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന തിരുവല്ല കൃഷ്ണൻ നമ്പൂതിരിക്ക് ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും നാട്ടുകാരും യാത്രയയപ്പ് നൽകി. പ്രായാധിക്യം മൂലം വിശ്രമ ജീവിതം നയിക്കാൻ പോകുന്ന മേൽശാന്തിയെ, യാത്രയയപ്പിൽ നിരവധി പേർ പങ്കെടുത്തു. പൊന്നാടയണിയിച്ചും മുണ്ടും ഷർട്ടും ദക്ഷിണയും നൽകിയാണ് യാത്രയാക്കിയത്.ഏകദേശം മൂന്ന് വർഷത്തോളമായി ഇദ് ദേഹം ഇവിടെ പൂജാകർമങ്ങൾ ഇവിടെ ചെയ്ത് വരുന്നു. വിശ്രമജീവിതം നയിക്കാൻ പോകുന്ന കൃഷ്ണൻ നമ്പൂതിരിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നും തൃപ്പാദങ്ങളിൽ നമസ്കരിച്ചും ഭക്തർ ദക്ഷിണ നൽകിയുമാണ് യാത്രയാക്കിയത്

Post a Comment

Previous Post Next Post