തൃത്താല ഉപജില്ല ശാസ്ത്രമേള സ്വാഗത സംഘം രൂപീകരണയോഗം ഇന്ന്.
ചാലിശ്ശേരി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒക്ടോബർ 8 ,9 ,10 തിയ്യതികളിൽ നടക്കുന്ന തൃത്താല ഉപജില്ല ശാസ്ത്ര, ഗണിത ,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേള നടക്കുകയാണ്
മേളയുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ( 10.9. 24) നടക്കും.
ഉച്ചക്ക് മൂന്നിന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം നടക്കുന്നതെന്ന് തൃത്താല എ ഇ ഒ കെ പ്രസാദ് ,ബി പി സി വി.പി.ശ്രീജിത്ത് ,പ്രിൻസിപ്പാൾ ഡോ.സജീന ഷുക്കൂർ ,എച്ച് എം ഇൻചാർജ് ഷീന പി ശങ്കർ ,പി ടി എ പ്രസിഡൻ്റ് പി.വി.രജീഷ്കുമാർ എന്നിവർ അറിയിച്ചു


