ചിക്കൻപോക്സ് ബാധിച്ചതിനെത്തുടർന്ന് നടി ആക്രമണക്കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജയിൽമോചനം വൈകിയേക്കുംനിലവിൽ ചികിത്സയിലാണ് പൾസർ സുനി. നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പൾസർ സുനി പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസമാണ് പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന ► ശേഷമാണ് ജയിലിൽ സുനി നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ. കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്


