ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ വി ആർ റെനീഷിന് രണ്ടുമാസം തടവുശിക്ഷ.


 ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ വി ആർ റെനീഷിന് രണ്ടുമാസം തടവുശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എസ്ഐയെ കോടതി ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്ക് സമാനകുറ്റങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post