ജി സി എം മണ്ണാരപ്പറമ്പിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ അബേറ്റ് കണ്ണാശുപത്രിയും, ചങ്ങരംകുളം ഓർക്കിഡ് ഹോസ്പിറ്റലും സംയുക്തമായി മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ മുതൽ ഉച്ചക്ക് ഒരുമണി വരെ മണ്ണാരപ്പറമ്പ് മദ്രസ്സ എം.ഡിഹാളിൽ വച്ച് നടന്ന ചടങ്ങ് പി.ഇ.എ.സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സുധീഷ് ചികിത്സ ധന സഹായ ആദ്യ ഗഡു സമാഹരണം ഷബീർ മാടക്കട്ടേതിൽ വാർഡ് മെമ്പർ ഷക്കീന അക്ബറിന് നൽകി നിർവഹിച്ചു.
കണ്ണ് പരിശോധന, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, എല്ലുരോഗ വിഭാഗം, ജനറൽ വിഭാഗം എന്നിവയിൽ വിദഗ്ദ്ധ ഡോക്ടർമാറുടെ പരിശോധന,രക്ത ഗ്രൂപ്പ് നിർണ്ണയം,ഷുഗർ, കൊളസ്ട്രോൾ പരിശോധന തുടങ്ങി വ്യത്യസത വിഭാഗങ്ങളിലായി അഞ്ഞൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത തിമിരരോഗികൾക്ക് അബേറ്റ് ഹോസ്പിറ്റലിൽ ശാസ്ത്രക്രിയ സൗജന്യ മായിരിക്കുമെന്നും,
ഓർക്കിഡ് ഹോസ്പിറ്റലിൽ തുടർ ചികിത്സകുള്ള ഒ.പി.സൗജന്യ മായിരിക്കുമെന്നും സംഘാടകർ അറിയിച്ചു
ചടങ്ങിൽമുസ്തഫ ബദരി,ഇബ്രാഹിം കുട്ടി മാസ്റ്റർ, ഫൈസൽ മാസ്റ്റർ,കെ.ബാബു നാസർ,പി.പി.സക്കീർ, മുഹമ്മദ് കുട്ടി ഇടയത്ത് വളപ്പിൽ,ആരിഖ് ഓർക്കിഡ് ഹോസ്പിറ്റൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷാധികാരി പി.ഇ.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.എം.നൗഫൽ സ്വാഗതവും,കോർഡിനേറ്റർ പി.എ.റാഷിദ് നന്ദിയും പറഞ്ഞു.


