അങ്കമാലി - തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതില്‍ യാത്രക്കാരുടെ പ്രതിഷേധം. അങ്കമാലി യാര്‍ഡിലെ അറ്റകുറ്റപണിയെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. തൃശൂര്‍,അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്‌റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം- പാലക്കാട് (06708) ട്രെയിന്‍, ആലപ്പുഴ - കണ്ണൂര്‍(16307) ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.
ബംഗളൂരു- എറണാകുളം എക്‌സ്പ്രസ് ഒരു മണിക്കൂറിലറെയായി തൃശൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് റെയില്‍വെ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു


