ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്; നഷ്ടപെട്ടത് 1 കോടിയിലധികം രൂപ. ഉപയോഗിച്ചത് വിദ്യാർത്ഥിനിയുടെ അക്കൌണ്ട്.. പ്രതികൾ ക്രൈം ബ്രാഞ്ചിൻെറ പിടിയിൽ


 ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്; നഷ്ടപെട്ടത് 1 കോടിയിലധികം രൂപ. ഉപയോഗിച്ചത് വിദ്യാർത്ഥിനിയുടെ അക്കൌണ്ട്.. പ്രതികൾ ക്രൈം ബ്രാഞ്ചിൻെറ പിടിയിൽ


ഷെയർ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസിലെ പ്രതികളായ മുഹമ്മദ് ഫൈസൽ. കെ, (26) കാവുങ്ങൽ വീട്, ഒളകര, കൊട്ടൻചാൽ, മലപ്പുറം, ഖാദർ ഷെരീഫ് (37) കരുമ്പൻ വീട് ചേറൂർ, വേങ്ങര, മലപ്പുറം എന്നീ പ്രതികളെയാണ് തൃശൂർ സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 


  

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. CINV എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിക്ക് കോൾ വരികയായിരുന്നു. ഷെയർ ട്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസ് എടുത്തുകൊടുത്ത് ഷെയർ ട്രേഡിങ്ങിനെ കുറിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. 500 ശതമാനം നേട്ടമുണ്ടാക്കാം എന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്നും 1,24,80,000 രൂപയാണ് തട്ടിപ്പുനടത്തിയത്.

Post a Comment

Previous Post Next Post