കൂറ്റനാട്: ചാലിശേരിയിലെ പൊതുശ്മശാനം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് സി പി ഐ എം ചാലിശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.എൻഐ മുഹമ്മദ് കുട്ടി, ടി കെ ഗോപി ,എം കെ ഇട്ട്യേച്ഛൻ നഗറിൽ ജില്ല സെക്രട്ടേറിയേറ്റംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി എം കുഞ്ഞുകുട്ടൻ, എ എം അബദുള്ളക്കുട്ടി, ആനി വിനു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ലോക്കൽ സെക്രട്ടറി കെ ആർ വിജയമ്മ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് ഷിബിൻ രക്തസാക്ഷി പ്രമേയവും, സി കെ ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ ആർ വിജയമ്മ സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന
( ചാലിശേരി മെയിൻ റോഡ് സെൻ്റർ ) പൊതുസമ്മേളനം ജില്ല സെക്രട്ടേറിയേറ്റംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


