തിരുവനന്തപുരം: മുതിർന്ന സിപിഎം നേ താവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 101-ാം ജന്മദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവ ച്ച ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രി ആ ശംസ അറിയിച്ചത്.
"പ്രിയപ്പെട്ട സഖാവ് വി.എസിന് പിറന്നാൾ ആശംസകൾ,' എന്നാണ് മുഖ്യമന്ത്രി കുറി ച്ചത്. കൂടാതെ, പാർട്ടി പ്രവർത്തകരുൾപ്പെ ടെ നിരവധി പേർ വി.എസിന് ആശംസ പ ങ്കുവച്ചു. അദ്ദേഹത്തിന് ജന്മദിനാശംസക ൾ അറിയിക്കാൻ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ വീട്ടിലെത്തിയിട്ടു ണ്ട്.
1923 ഒക്ടോബർ 20നാണ് വേലിക്കകത്ത് ശ ങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അ ച്യുതാനന്ദൻ ജനിച്ചത്. ശാരീരിക ബുദ്ധി മുട്ടുകളാൽ കഴിഞ്ഞ അഞ്ചുവർഷമായി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽ ക്കുകയാണ് അദ്ദേഹം.


