മലബാർ സ്വതന്ത്ര സുറിയാനി സഭ കടവല്ലൂർ കല്ലുംപുറം സെൻറ് ജോർജ് പള്ളിയിലെ 103-ാം സ്ഥാപകപ്പെരുന്നാളിന്
ഒക്ടോബർ 24 , 25 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പെരുന്നാളിന്റെ മൂന്നോടിയായി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാൾ കൊടിയേറ്റം നടത്തി.
24 ന് വൈകിട്ട് 5 മണിക്ക് യൂത്ത് ലീഗ് സൺഡേസ്കൂൾ വനിതാ സമാജം എന്നിവരുടെ സംയുക്തമായ വിളംബര ഘോഷയാത്ര തുടർന്ന് 7 ന് സന്ധ്യാനമസ്കാരവും പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കാപ്പ മുത്തും ഉണ്ടായിരിക്കും. രാത്രി ബാൻ്റ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഗജവീരന്മാർ അണിനിരക്കുന്ന വിവിധ ദേശക്കാരുടെ പെരുന്നാൾ എഴുന്നള്ളിപ്പുകൾ അങ്ങാടി ചുറ്റി പള്ളിയിൽ സമാപിക്കും. 25 ന് രാവിലെ 8 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. 12 മണി മുതൽ ആരംഭിക്കുന്ന വിവിധ പെരുന്നാൾ ആഘോഷങ്ങൾ 4 ന് പള്ളിയിൽ സമാപിക്കും. തുടർന്ന് അങ്ങാടി ചുറ്റി പ്രദക്ഷിണത്തിനും സ്ലൈഹിക വാഴ്‌വിനും ശേഷം പൊതുസദ്യയോടെ പെരുന്നാളിന് സമാപനമാകും.
വാർത്തസമ്മേളനത്തിൽ ഇടവക വികാരി ഫാദർ :അഫ്രേം അന്തിക്കാട് , ഇടവക സെക്രട്ടറി സി.പി.ഡേവിഡ്, ട്രഷറർ പി. സി സൈമൺ,ഇടവക കമ്മിറ്റി അംഗങ്ങളായ ബിജു വടക്കേ തലക്കൽ, സജി പുലിക്കോട്ടിൽ,മീഡിയ കൺവീനർ ബെന്നി ചെറുവത്തൂർ എന്നിവർ പങ്കെടുത്തു.


