ചാലിശേരി എസ്.സി.യു.പി സ്കൂൾ ശാസ്ത്രമേള വിജയികളെ അനുമോദിച്ചു.
ചാലിശ്ശേരി എസ് സി യു പി സ്കൂൾ ഉപജില്ല പ്രവർത്തിപരിചയമേള ,ഗണിതമേള എന്നിവയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കലും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു.
പരിപാടി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ആനിവിനു അധ്യക്ഷയായി.
കക്കാട്ടിരി എ.എസ് ബിൽഡേഴ്സ് സ്കൂളിന് നൽകിയ ജഴ്സിയുടെ പ്രകാശനം
പഞ്ചായത്ത് പ്രസിഡൻ്റ് സഭ ആത്മായ ട്രസ്റ്റി ഗീവർ മാണിക്ക് കൈമാറി .
എജുക്കേഷൻ ബോർഡ് അംഗം എം രാജു, എ എസ് ബിൽഡേഴ്സ് ചെയർമാൻ സിദ്ദീഖ് കക്കാട്ടിരി,പ്രദീപ് ചെറുവാശ്ശേരി,പി ടി എ പ്രസിഡണ്ട് റഹിയാനത്ത്, എം പി ടി എ പ്രസിഡണ്ട് ഷെജീറ, സ്റ്റാഫ് പ്രതിനിധി മിനി വികെ, എന്നിവർ സംസാരിച്ചു, സ്കൂൾ പ്രധാനാദ്ധ്യാപിക സുജാ കെ കെ സ്വാഗതവും കെ മുഹമ്മദ് സൽമാൻ നന്ദിയും പറഞ്ഞു


