ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി 104 മത് ശിലാസ്ഥാപന പെരുന്നാൾ സമാപിച്ചു.
കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയുടെ 104-ാമത് ശിലാസ്ഥാപന പെരുന്നാളും വചന പ്രഘോഷണവും സമാപിച്ചു
അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയാൽ സ്ഥാപിതമായ ഭാരതത്തിലെ ആദ്യത്തെ സിംഹാസന പള്ളിയാണിത്.
പള്ളിയുടെ യുവജന സംഘടനയായ എം ഒ എം ബി എ യുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിൽ സുവിശേഷ യോഗവും ഉണ്ടായി ഫാ.ഏലിയാസ് ഐപ്പ് ,ഫാ സാബു പുളിമൂട്ടിൽ ,ഫാ ജോൺ തച്ചേത്ത് എന്നിവർ വചന സന്ദേശം നൽകി
പെരുന്നാൾ തലേന്ന് ചൊവ്വാഴ്ച സിംഹാസന പള്ളികളുടെ അഭിവന്ദ്യ ദിയസ്‌ക്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ സന്ധ്യാ നമസ്കാരവും , പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡ് വിതരണവും , അത്താഴ ഊട്ടും നടന്നു
പെരുന്നാൾ ദിവസമായ ബുധനാഴ്ച വിശുദ്ധ അഞ്ചിന്മേൽ കുർബാനയും , കബറിങ്കൽ ധൂപ പ്രാർത്ഥനയും , നേർച്ച വിളമ്പും നടന്നു . പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. ജിബിൻ ചാക്കോ , സഹ വികാരി ഫാ മനു തങ്കച്ചൻ , കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി .



