കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെറെയും ക്ഷേത്ര ക്ഷേമ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 10, 11, 12 തീയതികളിൽ നടക്കും. വൈകീട്ട് 6.30 മുതൽ സംഗീതാർച്ചനയും നൃത്ത നൃത്യങ്ങളും ഉണ്ടാകും. വ്യാഴാഴ്‌ച മാതൃസമിതിയുടെ നേതൃത്വത്തിൽ സംഗീതാർച്ചന ഉണ്ടാകും. വെള്ളിയാഴ്ച്‌ച തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവയും നടക്കും. വ്യാഴാഴ്ച വൈകീട്ട് 6ന് പുസ്‌തക പൂജവെപ്പ്, അന്നേദിവസം ദീപാരാധനയ്ക് ശേഷം മേൽശാന്തി നാരായണൻ നമ്പൂതൂരി കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കൺവീനർ സുനിൽ പി.കെ.നേതൃത്വം നൽകും.