പൂജവെയ്പ്പുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി


തൃശൂർ:പൂജവെയ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും.ഉത്തരവ് ഉടൻ ഇറക്കും. സാധാരണഗതിയിൽ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തിൽ 11 ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എൻടിയു മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post