ടീം ഓഫ് സൗത്ത് കൂറ്റനാട് അണ്ടർ-16 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു


 

ടീം ഓഫ് സൗത്ത് കൂറ്റനാട് അണ്ടർ-16 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു


എൻ.വി.ബാവ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കുണ്ടുള്ളി കുട്ടിനാരായണൻ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അണ്ടർ-16 ഫുട്ബോൾ ടൂർണമെന്റ് സൗത്ത് കൂറ്റനാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ചു. 


ഞായർ കാലത്ത് ആരംഭിച്ച മത്സരങ്ങൾ സ്റ്റീഫൻ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അംഗങ്ങളും, നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.


എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ *എഫ്. സി.കുളക്കുന്നിനെ* ഒരു ഗോളിന് തോൽപിച്ചു കൊണ്ട് *സ്പോർട്ടിവ പെരുമ്പിലാവ്* വിജയികളായി.


സൗത്ത് കൂറ്റനാടിന്റെ ജനകീയ ഉൽസവമായി നാട്ടുകാർ ഈ ഫുട്ബോൾ മേളയെ ഏറ്റെടുക്കുകയും, തലമുറകളുടെ സംഗമവുമായി ഈ ഫുട്ബോൾ ടൂർണമെന്റ് മാറി.


ഈ ടൂർണമെന്റു മായി സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ടീം ഓഫ് സൗത്ത് കൂറ്റനാട് നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post