സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നാഷണൽ റെസലിംഗ് ചാമ്പ്യനുമായ എം.ആർ റഈസുദിൻ ഉദ്ഘാടനം ചെയ്തു.
ആദൂർ സ്കൂളിന്റെ പരിമിതമായ കളിസ്ഥലവും അധ്യാപകരുടെ പ്രോത്സാഹനവും പ്രത്യേകിച്ച് ഫൈസൽ മാഷിന്റെ മികച്ച പിൻതുണ കായികരംഗത്തേക്കുള്ള എന്റെ ചുവട് വെയ്പിന് വളരെ പ്രചോദനമായെന്ന് റഈസുദ്ദീൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
വാർഡ് മെമ്പർ പി.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി .
പി.ടി.എ പ്രസിഡന്റ് ബിജു ഇയ്യാൽ , നാസിമ ഷെക്കീർ എന്നിവർ സംസാരിച്ചു.
വിവിധ ഇനങ്ങളിലായി നൂറോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
വിജയികൾക്ക് സ്കൂൾ പ്രധാനദ്ധ്യാപിക ഗീത ട്രോഫികൾ വിതരണം ചെയ്തു.
അധ്യാപകരായ ഫൈസൽ , ശോഭ , ഷീബ ,സിൽവി എസ്സിയ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.


