25 കോടിയുടെ ഒന്നാം സമ്മാനം'TG 434222' നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു.


 25 കോടിയുടെ ഒന്നാം സമ്മാനം'TG 434222' നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു.

തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ Tg 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരന്മാരാവുന്നത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക.


71.43 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. 13.02 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.


Post a Comment

Previous Post Next Post