ചാലിശേരി ഗ്രാമത്തിൽ നാലര പതിറ്റാണ്ട് പിന്നിട്ട പൊതുവിതരണ ലൈസൻസി ഉടമ കെ.വി. രാജന് ചാലിശേരിഅങ്ങാടി കൂട്ടായ്മ സ്നേഹാദരവ് നൽകി ആദരിച്ചു.
ചാലിശേരി ടൗൺ ഹൈസ്കൂളിനു സമീപമുള്ള 122 നമ്പർ റേഷൻകടയിൽ
കഴിഞ്ഞ നാലര പതിറ്റാണ്ടായി റേഷൻ കടയിലേക്ക് പ്രായവ്യത്യാസം കൂടാതെ എത്തുന്നവരുമായി സ്നേഹത്തോടെയുള്ള ഇടപഴകലും , ഒരോ കാർഡുടമകൾക്കും ഭക്ഷ്യ - ഭക്ഷ്യേതര വസ്തുക്കൾ വിതരണത്തിലുള്ള കൃത്യതയും പൊതുവിതരണ രംഗത്ത് രാജനെ വിശ്വസ്തനും കണ്ണിലുണ്ണിയുമാക്കിയിരുന്നു.
കോവിഡ് കാലത്തും മുഴുവൻ സമയത്തും പൊതുവിതരണ രംഗത്ത് സജീവമായി
ജന്മംക്കൊണ്ട് നാട്ടുകാരനലെങ്കിലും കർമ്മം കൊണ്ട് ചാലിശേരി ഗ്രാമത്തിലെ ഒരാളായി ഇതിനകം രാജൻ മാറി കഴിഞ്ഞു
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ആന്ധ്രപ്രദേശ് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ജോൺസൻ ചാലിശേരി , പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവ് ടി.കെ ഹമീദ് എന്നിവർ ചേർന്ന് ഉപഹാരവും ,പൊന്നാടയും അണിയിച്ച് ആദരിച്ചു
സി.എം.സജീവൻ , സൈമൺ ചീരൻ, അബ്ദു ടി.കെ, ഗിൻസ് , ബിൻസൺ ചാലിശ്ശേരി, ഷിൻസൺ ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.


