ആശങ്കകൾക്ക് വിരാമം; 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കല്ലുംപുറത്ത് ഇടഞ്ഞ ആനയെ തളച്ചു.
കല്ലുംപുറം പെരുന്നാളിന് എത്തിയ വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. കല്ലുപുറം, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്കിറങ്ങി. പൊറവൂർ അമ്പലത്തിനു സമീപം പാടത്തുവച്ച് ആനയെ തളച്ചു.


