വടകര താലൂക്കില്‍ 30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾ 30 ന് നടത്താൻ തീരുമാനിച്ച സൂചനാ പണിമുടക്ക് പിൻവലിച്ചു.ജില്ല ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.
ഡി.എ വിതരണം ചെയ്യുക, കലക്ഷൻ ബത്ത അവസാനിപ്പിക്കുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 30ന് സൂചന പണിമുടക്കം പ്രഖ്യാപിച്ചത്.


