നടനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ രചിച്ച 3 പുസ്‌തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച കുന്നംകുളത്ത് വെച്ച് നടക്കും. കുന്നംകുളത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകൾ അടങ്ങിയ മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'കുന്നംകുളങ്ങരെ', സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് മാതൃഭൂമി ബുക്സ‌് പ്രസിദ്ധീകരിച്ച 'ആകയാലും സുപ്രഭാതം', മാൾട്ടി എന്ന പട്ടിക്കുട്ടിയു മായുള്ള സംഭാഷണ രൂപത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന കുറിപ്പുകൾ സമാഹരിച്ചു കൊണ്ട് പൂർണ്ണ ബുക്‌സ് പ്രസിദ്ധീകരിച്ച 'മാൾട്ടി' എന്നീ 3 പുസ്‌തകങ്ങളുടെ പ്രകാശനമാണ് നടക്കുന്നത്.
കുന്നംകുളത്തെ പ്രധാന കലാ സംസ്കാരിക സംഘടന ളായ
ഫേസ്, കഥകളി ക്ലബ്, റീഡേഴ്‌സ് ഫോറം, ഫിലിം ക്ലബ്, നാടകവേദി എന്നീ സംഘടനകൾ രൂപീകരിക്കാൻ മുന്നിൽ നില്ക്കുകയും കുന്നംകുളത്തിൻ്റെ സാംസ്‌കാരിക മണ്ഡലം ചലനാത്മക മാക്കിയതും വി.കെ. ശ്രീരാമനാണ്. അദ്ദേഹത്തിൻ്റെ വിപുലമായ സുഹൃദ് സംഘത്തിലുള്ളവർ ചേർന്നുകൊണ്ട് ഈ പുസ്‌തകങ്ങളുടെ പ്രകാശനം ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായി സംഘടിപ്പിക്കുന്നത്.. ഒക്ടോബർ 31 വ്യാഴം രാവിലെ മുതൽ കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിൽ വെച്ചാണ് 'കുന്നംകുളങ്ങരെ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്..
രാവിലെ 10 മണിക്ക് 'കുന്നംകുളങ്ങരെ' എന്ന പുസ്‌തകവുമായി ബന്ധപ്പെട്ട് വേറിട്ട നാട്ടുചരിത്രം എന്നപേരിൽ പ്രാദേശിക ചരിത്ര സെമിനാർ ആണ് ആദ്യ പരിപാടി. സെമിനാറിൽ കെ.സി. നാരായണൻ, അഭിലാഷ് മലയിൽ, എം.എച്ച്. ഇല്യാസ്, ആരതി പി.എം., അമീറ ഐഷ ബീഗം, ടി.ഡി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും..
വൈകീട്ട് 3 മണിക്ക് ശിവദാസൻ ചിത്രാംബരി അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഇശൈ ഉണ്ടായിരിക്കും.
തുടർന്ന് 4.30ന് പുസ്‌തകപ്രകാശന ചടങ്ങ്; എ.സി. മൊയ്‌തീൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥി ആയിരിക്കും. സുനിൽ പി. ഇളയിടം, എം.വി. നാരായണൻ, എം.എ. ബേബി, റഫീക്ക് അഹമ്മദ്, സീത രവീന്ദ്രൻ, പി.എൻ. ഗോപീകൃഷ്‌ണൻ, മ്യൂസ്മേരി ജോർജ്ജ്, എസ്. ശാരദകുട്ടി, ബി.കെ. ഹരിനാരായണൻ, രാംമോഹൻ പാലിയത്ത്, ഡോ. ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുക്കുന്നു.
തുടർന്ന് 7 മണിക്ക് പ്രശസ്‌തഗായകൻ അലോഷി അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് പി.ജി. ജയപ്രകാശ്, റഫീക്ക് അഹമ്മദ്, പി.എസ്. ഷാനു, കെ.എ. അസ്സി, വി.സി. ഗീവർഗ്ഗീസ് എന്നിവർ അറിയിച്ചു


