ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ വനിത ശിശുവികസന വകുപ്പിന്റെയും, ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ യും അഭി മുഖ്യത്തിൽ ഓ.ആർ.സി.സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ആരംഭിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ.വിശ്വംഭരൻസി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ മോഹനൻ വി.കെ. അധ്യക്ഷനായ യോഗത്തിൽ സ്കൂൾORC നോഡൽ ഓഫീസർ ശ്രീമതി.സജിത കെ.സി സ്വാഗതവും,ഒ ആർ സി.സൈക്കോളജിസ്റ്റ് ശ്രീമതി രേഷ്മ പി.വി. ക്യാമ്പ് വിശദീകരണവും, പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെവി, എച്ച്.എം. ശ്രീമതി.ഷെളിപെലക്കാട്ട്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി മീര മാത്യു, ജയറാം സന്തോഷ്, എസ്.എം.സി കൺവീനർ ശ്രീ. അരവിന്ദാക്ഷൻകെ.വി. തുടങ്ങിയവർ ആശംസകളും, സ്കൂൾ കൗൺസിലർ ശ്രീമതി ലെനിയ പി. എൽ നന്ദിയും പറഞ്ഞു. ശ്രീ. സച്ചിൻ ബാബു, ശ്രീ.നൂറുദ്ദീൻ, ശ്രീമതി ഷാഹിദ ഷഗീർ തുടങ്ങിയവർ റിസോഴ്സ് പേഴ്സൺ ആയി മൂന്ന് ദിവസം നടക്കുന്ന ക്യാമ്പ് 19 ന് അവസാനിക്കും.കഴിവുകളെ കണ്ടെത്തുകയും അതിനെ പരിപോഷിപ്പിക്കുകയും പരിമിതികളെ തിരിച്ചറിയാനും ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ വനിത ശിശുവികസന വകുപ്പിന്റെയും, ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ യും അഭി മുഖ്യത്തിൽ ഓ.ആർ.സി.സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ആരംഭിച്ചു.
byWELL NEWS
•
0


