സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ (91) അന്തരിച്ചു.
കൊടകര ശാന്തി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കെനട എം.ജി. റോഡിൽ വരദയിലായിരുന്നു താമസം. 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ മാമ്പുഴ കുമാരൻ ഏറെക്കാലം മാതൃഭുമിവാരികയിൽ ഗ്രന്ഥനിരൂപകനായിരുന്നു.


