തൃത്താല ആലൂരിൽ അഞ്ച് വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു


 തൃത്താല ആലൂരിൽ അഞ്ച് വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. എടപ്പാൾ അംശകച്ചേരി, തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ‌ൻ ആണ് ചൊവ്വാഴ്ച്ച വൈകീട്ട് ആലൂർ ചിറ്റപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീണ് മരിച്ചത്. ഷമീർ ബാബു പുതുതായി ചിറ്റപുറത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവർ. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയ്‌മനെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ എടപ്പാൾ ഹോസ്‌പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

Previous Post Next Post