പടിഞ്ഞാറങ്ങാടിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കല്ലടത്തൂർ കൊടങ്ങഴിപറമ്പിൽ നാരായണൻകുട്ടിയുടെ ഭാര്യ മംഗലത്ത് കല്ല്യാണികുട്ടി (62) ആണ് മരിച്ചത്. ബുധനാഴ്‌ച കാലത്ത് ഏഴരയോടെ ആയിരുന്നു അപകടം. പടിഞ്ഞാറങ്ങാടി സെന്ററിൽ തൃത്താല റോഡിൽ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന കല്ല്യാണിക്കുട്ടിയെ തൃത്താല ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പടിഞ്ഞാറങ്ങാടിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.
byWELL NEWS
•
0


