കിഴൂരിൽ കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ


 കുന്നംകുളം കിഴൂരിൽ 22 വയസ്സുക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


കിഴൂർ ദേവീ ക്ഷേത്രത്തിലെ കഴകം, പരേതനായ കൃഷ്‌ണകുമാർ മാരാർ മകൻ 22 വയസ്സുള്ള പ്രണവ് കൃഷ്ണ ആണ് മരിച്ചത്. വെള്ളിയാഴ്‌ വൈകിട്ട് 6 മണിയോടെ വീടിന് മുകളിലത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പഴഞ്ഞി എംഡി കോളേജ് വിദ്യാർത്ഥിയാണ്.സംഭവത്തിൽ കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും ഒരു സഹോദരനും ഉണ്ട്.


(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

Post a Comment

Previous Post Next Post