കുന്നംകുളം : കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം ആഘോഷിച്ചു. കുന്നംകുളം സെൻ്ററിൽ ഉന്നത അധികാര സമിതി അംഗം സെബാസ്റ്യൻ ചൂണ്ടൽ പാർട്ടി പതാക ഉയർത്തി. ജന്മദിന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എസ്.രാജൻ അധ്യക്ഷത വഹിച്ചു. സീനിയർ നേതാവും ആദ്യകാല അംഗവുമായ അഡ്വ.സി.എ.ജോണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.


