കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് മെഷീൻ കൂടി

 

കുന്നംകുളം ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേയ്ക്ക് മൂന്ന് പുതിയ യൂണിറ്റുകള്‍ കൂടി എ സി മൊയ്തീന്‍ എംഎല്‍എയുടെ മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ നിന്ന് അനുവദിച്ചു. 19.53 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍വ്വഹണ ചുമതല താലൂക്ക് ആശുപത്രി സൂപ്രണ്ട് നിര്‍വ്വഹിക്കും.  

താലൂക്ക് ആശുപത്രിയ്ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ആമ്പുലന്‍സ് വേണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യങ്ങളിലൊന്നാണ്. 25.88 ലക്ഷം രൂപ ഇതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ചും ഭരണാനുമതി ആയിട്ടുണ്ട്. ജില്ല മെഡിക്കല്‍ ഓഫീസറാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണം.   

താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ വികസനപദ്ധതികളോടൊപ്പം ദൈനംദിന ആവശ്യങ്ങള്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുമ്പോഴാണ് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാവുക. എത്രയും വേഗം ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Post a Comment

Previous Post Next Post