സമൂഹത്തിലാകമാനം വളർന്നുവരുന്ന ഹിസാത്മകയ്ക്ക് പരിഹാരം വരുംതലമുറയുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജാതി - മത - വർണ്ണ - വർഗ്ഗ വ്യത്യാസങ്ങളുടെ നിസ്സാരത കോവിഡ് മഹാമാരി നൽകിയ സന്ദേശമാണെന്നും, അത് വളരെവേഗം മനുഷ്യൻ മറന്നുപോയെന്നും KPSA സഹോദയ കലോത്സവം സംസ്കൃതി സ്കൂളിൽ ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പതിനാറ് സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം പടിഞ്ഞാറങ്ങാടി എസ്.എ വേൾഡ് സ്കൂൾ, കക്കിടിപ്പുറം സംസ്കൃതി സ്കൂൾ എന്നിവിടങ്ങളിലായി നടന്നുവരികയാണ്.
KPSA സംസ്ഥാന അധ്യക്ഷൻ പി.പി. യൂസഫലി ആമുഖ പ്രഭാഷണം നിർവ്വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ സഹോദയ ട്രഷറർ ജയൻ കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡൻ്റ് എ പി അഷ്റഫ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. രാമദാസ് ആശംസയുമർപ്പിച്ചു. ലത്തീഫ് പാണക്കാട്, പ്രമോദ് തലാപ്പിൽ, ദീപ ഒ ടി , ശ്രീജിത പ്രദീപ്, ബീമ ബീവി, ബാലകൃഷ്ണൻ രാമദാസ്, കബീർ ഇടക്കയിൽ, നിധീഷ്, ശാന്തിനി, ഷഹർബാൻ, അന്ന, അനിത പ്രമോദ് എന്നിവർ സംബന്ധിച്ചു.


