കൽപ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പി ന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. സഹാദരൻ രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക.
മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരു വരും ബത്തേരിയിൽ എത്തുക. ബുധനാ ഴ്ചയാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബുധനാഴ്‌ച വയനാട്ടിൽ എ ത്തും.
രണ്ട് കിലോമീറ്റർ റോഡ്ഷോയോടെയാ വും പ്രിയങ്കയുടെ പത്രികാസമർപ്പണം. പ രമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് റോ ഡ് ഷോ വൻവിജയമാക്കാനുള്ള ഒരുക്ക ത്തിലാണ് കോൺഗ്രസ്


