എടപ്പാളിൽ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് സ്വർണ്ണ വ്യാപാരിയുടെ ഒരു കോടി രൂയുടെ സ്വർണ്ണം കവർച്ച ചെയ്‌ത കേസിലെ പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിൽ.
പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.ബസ്സിൽ കയറി ആഭരണങ്ങളും പെഴ്സും അടക്കമുള്ളവ മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവർ എന്നാണ് വിവരം.കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പ്രതികളിൽ കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള ജ്വല്ലറിയിൽ മോഡൽ കാണിക്കുന്നതിനായ ജിബി എന്ന ജീവനക്കാരന്റെറെ കൈവശം കൊടുത്തുവിട്ട സ്വർണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സംഘം ബാഗിൽ നിന്ന് കവർന്നത്.


