കുന്നംകുളം - ഗുരുവായൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുന്നംകുളം അഞ്ഞൂർ സ്വദേശി 20 വയസ്സുള്ള ഗോകുൽ, കുന്നംകുളം സ്വദേശി 19 വയസ്സുള്ള ഇവാൻ സാമുവൽ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ബൈക്കിൻ്റെ മുൻവശം പൂർണമായും കാറിൻ്റെ മുൻവശം ഭാഗികമായും തകർന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


