തിരുവന്തപുരം.നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്.ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്,സജി ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് സഭയുടെ താക്കീത്. പാർലമെൻററികാര്യ മന്ത്രി എം.ബി.രാജേഷ് കൊണ്ടുവന്ന പ്രമേയം നിയസഭ പാസാക്കി.
സ്പീക്കറിന്റെ മുഖം മറച്ചു ബാനർ ഉയർത്തുകയും. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറഞ്ഞു.സ്പീക്കറൈ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


