ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു.


 ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. പെരുമ്പാവൂർ മലമുറിയിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള കമ്പിവേലിക്ക് ഉള്ളിലേക്ക് ഇയാൾ എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവം നടക്കുന്നതിന് മുൻപായി എം സി റോഡിലൂടെ കടന്നുപോയ പല വാഹനങ്ങൾക്കു മുന്നിലേക്ക് ഇയാൾ വട്ടം ചാടിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഫയർഫോഴ്സ് എത്തി മൃതദേഹം ♡ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്ത മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post