മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചുപൂട്ടാൻ ഉത്തരവ്..!!! അനുമതിയില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്

കൊച്ചി: മൂന്നരവയസുകാരനെ അധ്യാപിക മർദിച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിനെതിരെയാണ് നടപടി.
സ്കൂളിന് നോട്ടീസ് നല്‍കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് സ്കൂള്‍ പ്രവർത്തിച്ചത്. അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെപ്പറ്റി അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനും നിർദേശം നല്‍കി.



മൂന്നര വയസുകാരനെ മർദിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

Previous Post Next Post