തൃത്താല ശാസ്ത്രോൽസവം;ഐ .ടി .മേളയിൽ ചാലിശേരി ഓവറോൾ ചാമ്പ്യന്മാരായി.
ചാലിശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തൃത്താല ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവം
ഐ.ടി. മേളയിൽ എച്ച് എസ് എസ് വിഭാഗം മത്സരത്തിൽ ചാലിശേരി ജി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി
കഴിഞ്ഞ വർഷം ചാലിശേരി ജി എച്ച് എസ് എസ് ഐ.ടി മേളയിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഇത്തവണ ചാമ്പ്യൻമാരായത് ആതിഥേയരായ സ്കൂളിന് ഇരട്ടി മധുരമായി.
പ്രിൻസിപ്പാൾ ഡോ.സജീന ഷുക്കൂറിൻ്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും ,പി ടി എ യും ,വിദ്യാർത്ഥികളും ചേർന്നുള്ള മികച്ച കൂട്ടായ്മയാണ് എച്ച് എസ് എസിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ അർഹതയാക്കിയത്. ഉപജില്ലയിലെ ഒമ്പത് സ്കൂളുകൾ ഐ.ടി. മേളയിൽ പങ്കെടുത്തു.


