കൊരട്ടിക്കര പള്ളി പെരുന്നാളിന് കൊടിയേറി


 മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കൊരട്ടിക്കര മാർ കൂറിലോസ് സുറിയാനി പള്ളിയിൽ ഇടവകയുടെ പ്രധാന പെരുന്നാളിന് ഇടവക വികാരി ഫാ. വർഗീസ് വാഴപ്പിള്ളി കൊടിയേറ്റി. ഒക്ടോബർ 14,15 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് പെരുന്നാൾ. പെരുന്നാളിനോടനുബന്ധിച്ച് പെരുന്നാൾ സന്ധ്യാനമസ്ക്കാരവും മൂന്നിന്മേൽ വിശുദ്ധ കുർബ്ബാനയും, പരിശുദ്ധനായ മാർ കൂറിലോസ് ബാവായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും, കൊടിയും സ്ലീബായും, ശ്ലൈഹീക വാഴ്വും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ പ്രധാന കാർമികത്വം വഹിക്കും. 

പെരുന്നാൾ ദിവസങ്ങളിൽ ദേശക്കാരുടെ വാദ്യമേള ആഘോഷങ്ങളോടു കൂടിയുള്ള പെരുന്നാൾ ആഘോഷവും ഉണ്ടായിരിക്കും.


Post a Comment

Previous Post Next Post