സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം ബ്ലോക്ക് കമ്മറ്റി കുന്നംകുളം സി.വി. സ്മാരക ഹാളിൽ വെച്ചു നടത്തിയ വയോജന ദിനാഘോഷം ബ്ലോക്ക് രക്ഷാധികാരി പ്രൊഫ : പി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു


 കുന്നംകുളം : സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം ബ്ലോക്ക് കമ്മറ്റി കുന്നംകുളം സി.വി. സ്മാരക ഹാളിൽ വെച്ചു നടത്തിയ വയോജന ദിനാഘോഷം ബ്ലോക്ക് രക്ഷാധികാരി പ്രൊഫ : പി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു . പ്രസി : എം. കെ . സുകുമാരൻ അധ്യക്ഷത വഹിച്ചു. സി.ജി ജോബ് രാജ് , കെ.ജി പാറുക്കുട്ടി 'മേരി ഉതുപ്പ് , ഡെന്നീസ് മങ്ങാട് ' ടി.രാജഗോപാൽ , പി.പി കൊച്ചു ത്രേസ്യ ',സി.ഡി ലൂസി എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളും പ്രകൃതി ചിയിൽസയും എന്ന വിഷയത്തെ കുറിച്ച് ഡോ : റിനില മേരി ജോബ്സൻ ക്ലാസ്സെടുത്തു . കൺവീനർ വി.സി ഗീവർഗീസ് സ്വാഗതവും പി.കെ വേലു നന്ദിയും പറഞ്ഞു വിവിധ യൂണിറ്റുകളിൽ നിന്നായി 22 പേരെ ചടങ്ങിൽ ആദരിച്ചു

Post a Comment

Previous Post Next Post