പെരുമ്പിലാവിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല -

 

പെരുമ്പിലാവ് :- അൻസാർ സ്ക്കൂളിൽ നിന്നും പെരുമ്പിലാവ് ജംഗഷനിലേക്ക് വന്നിരുന്ന കാറും കുന്നംകുളം ഭാഗത്തു നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ചരക്ക് മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ അൻസാർ സ്ക്കൂളിനു മുൻവശത്തായിരുന്നു സംഭവം ഗതാഗതം അൽപസമയം തടസ്സപ്പെട്ടെങ്കിലും പിന്നീട് പോലീസിൻ്റെ നിർദേശാനുസരം ഇടിച്ച വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ റോഡരികിലേക്ക് മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ വലതു വശം തകരുകയും ചെയ്തു. സ്കൂളിനു മുന്നിൽ കാഴ്ച മറച്ചു കൊണ്ടുള്ള വാഹനങ്ങളുടെ സ്ഥിരമായ പാർക്കിംഗ് ആണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post