ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി കാടംകുളത്തിൽ മുസ്തഫയുടെ മകൾ റിയ ഷെഹാനാണ് (20 ) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് റാഷിഫ് വിദേശത്താണ് ഏകമകൻ ഒന്നര വയസുകാരൻ എമിൻ ഫയ്ദ്. മാതാവ് :ബുഷറ. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കം നടത്തും
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)


