ചങ്ങരംകുളം: പോട്ടൂർ മോഡേൺ ഹൈസ്കൂളിൽ വെച്ച് നവംബർ 4,5 ,6 ,7 നടക്കുന്ന എടപ്പാൾ ഉപജില്ലാ കലാമേള യുടെ ലോഗോ പ്രകാശനം ചെയ്തു
മൂക്കുതല പി.സി.എൻ.ജി.എച്ച് എസ് ൽ വെച്ച് വ്യാഴാഴ്ച നടന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് നന്നംമുക്ക് ,പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയാ സൈഫുദ്ധീൻ പ്രകാശനം കർമ്മം നിർവഹിച്ചു.
ഉപജില്ലയിലെ 40 ഓളം വിദ്യാർത്ഥികളിൽ നിന്ന്
മോഡേൺ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റസീം വരച്ച ലോഗോയാണ് തിരഞ്ഞെടുത്തത്.
ചടങ്ങിൽ എ.ഇ ഒ, മോഡേൺ സ്കൂൾ പ്രിൻസിപ്പാൾ എവി.സുഭാഷ്, മോഡേൺ സ്കൂൾ മാനേജർ മൊയ്തുണ്ണി വിവിധ ജനപ്രതിനിധികൾ, പി.സി.എൻ.ജി.എച്ച്.എസ്. പി ടി എ, എം.ടി എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. '
.


