ടി കെ വേണുഗോപാലൻ, സി കുഞ്ഞുകുട്ടൻ നഗറിൽ ജില്ലകമ്മറ്റിയംഗം പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.പി നാരായണൻകുട്ടി ,ടി സുഹറ, സി സച്ചിദാനന്ദൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ പി സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും, സി സച്ചിദാനന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി എം അലി റിപ്പോർട്ടവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.എം അലി സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു
ദുബായ് റോഡ്- ഇരുങ്കൂറ്റൂർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.


