എം.ടി.എം കോളേജ് ലൈബ്രറികൾ പ്രവർത്തനങ്ങളിൽ സജീവമായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി


വെളിയങ്കോട് എംടിഎം കോളേജിൽ ലൈബ്രറി ഓറിയൻ്റേഷൻ്റെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങളിൽ സജ്ജീവമായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു, ഏറ്റവും മികച്ച പാഠം പഠിക്കാനുള്ള ഇടമാണ് ലൈബ്രറി, ജീവിതത്തിൽ ലൈബ്രറിയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയവർക്ക് ജീവിതത്തിന്റെ ഏതൊരു ഘട്ടത്തെയും അതിജീവിക്കാനുള്ള മാനസിക കരുത്തും അറിവും തിരിച്ചറിവും ലഭിക്കുമെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലയാണ് വായനശാലകളെന്നും ഉദ്ഘാടന ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രിൻസിപ്പാൾ. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണവും നടത്തി.


ലൈബ്രേറിയൻ ഫൈസൽ ബാവ അധ്യക്ഷനായി. ഇംഗ്ളീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആമിന, കോളേജ് യൂണിയൻ ചെയർമാൻ അഫ്സൽ മോൻ, യു,യു,സി വാഹിബ് ഇമ്രാൻ എന്നിവർ സംസാരിച്ചു യൂണിയൻ ജനറൽ സെക്രട്ടറി സഹ്ല സ്വാഗതവും, മുനവ്വിറ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post