ആമകളുടെ അന്ന ദാതാവ് ജവാൻ സന്തോഷിനെ ആദരിച്ചു.

 

തൃശൂർ:വർഷങ്ങളായി ആമകൾക്ക് ഭക്ഷണം നൽകി വരുന്ന ജവാൻ സന്തോഷിനെ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.


 ഔഷധി പഞ്ചകർമ്മ ആയൂർവേദ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങ് തൃശൂർ എം എൽ എ ബാലചന്ദ്രൻ പി ആദരവും ഫലവൃക്ഷ 

തൈ യും കൈമാറി.

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ചു.


 ചടങ്ങിൽ ഔഷധി പഞ്ചകർമ്മ ആയൂർവേദ ആശുപത്രി സൂപ്രണ്ട് ഡോക്ടർ.രജിതൻ കെ എസ് മുഖ്യാതിഥിയായി 



പ്രകൃതി സംരക്ഷണ സംഘം തൃശൂർ ഏരിയാ കമ്മറ്റിയംഗം സന്തോഷ് കുമാർ ആശംസകൾ അറിയിച്ചു.

പ്രകൃതി സംരക്ഷണ സംഘം മീഡിയാ കോർഡിനേറ്റർ സജി ആറ്റത്ര ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.



1980 മിലിട്ടറിയിൽ പ്രവേശിച്ച് 1996 വരെ സേവനം അനുഷ്ഠിച്ച ജവാൻ സന്തോഷ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദേഹം രണ്ട് വർഷം മുമ്പാണ് പാറമേക്കാവ് അമ്പലത്തിനു സമീപം വെജിറ്റേറിയൻ ഹോട്ടൽ ആരംഭിച്ചത്. ഒരു ദിവസം രാത്രി സമയത്ത് ഹോട്ടലിന്റെ പുറകിൽ കിടന്നിരുന്ന ഭക്ഷണം കഴിക്കുന്ന ആമയെ കണ്ടപ്പോൾ പിറ്റെ ദിവസംഅവിടെ നല്ല കുറച്ച് ഭക്ഷണം ഒരു പാത്രത്തിൽ വെച്ച് കാത്തിരുന്നു.അന്ന് ആമയോടൊപ്പം വേറെ ആമകളും വന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസിന് ആഹ്ലാദമായി തുടർന്ന് 

മുടങ്ങാതെ സന്തോഷ് ഭക്ഷണം നൽകി വരുകയാണ്

Post a Comment

Previous Post Next Post