തൃശ്ശൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി


തൃശ്ശൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ ഡി ഡി ഇ അജിതകുമാരി എ.കെ പതാക ഉയർത്തി.

 തുടർന്ന് നടന്ന സമ്മേളനം എസി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷബീർ,വാർഡ് കൗൺസിലർ ബിജു സി ബേബി, സ്കൂൾ പ്രിൻസിപ്പൽ റസിയ പി ഐ, പിടിഎ പ്രസിഡന്റ് പ്രിയ സജീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഡിഡിഇ അജിതകുമാരി സ്വാഗതവും കുന്നംകുളം എ ഇ ഓ മൊയ്തീൻ എ നന്ദിയും പറഞ്ഞു ബുധനാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏറെനേരം മഴ പെയ്തതിനാൽ മത്സരങ്ങൾ വൈകിയാണ് തുടങ്ങിയത്. വിവിധ വിദ്യാഭ്യാസ ജില്ലകളുടെ നേതൃത്വത്തിൽ നടത്താറുള്ള മാർച്ച് പാസ്റ്റും ഉണ്ടായില്ല,

Post a Comment

Previous Post Next Post