അക്കിക്കാവ് പി.എസ്.എം.ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയും, കേരള ആരോഗ്യ സർവകലാശാല ബി.ഡി.എസ്. പരീക്ഷയിലെ രണ്ടാം റാങ്ക് ജേതാവുമായ ഡോ.കെ.ബി.ബിൻസയെ കോളേജ് മാനേജ്‌മൻ്റ് ആദരിച്ചു.


 അക്കിക്കാവ് പി.എസ്.എം.ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയും, കേരള ആരോഗ്യ സർവകലാശാല ബി.ഡി.എസ്. പരീക്ഷയിലെ രണ്ടാം റാങ്ക് ജേതാവുമായ ഡോ.കെ.ബി.ബിൻസയെ കോളേജ് മാനേജ്‌മൻ്റ് ആദരിച്ചു. പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ സി.ആർ.സന്തോഷ് ഉപഹാരം നൽകി ആദരിച്ചു. പി.എസ്.എം. ദന്തൽ കോളേജ് ചെയർമാൻ ഡോ.പി.എസ്. മുഹമ്മദ്കുട്ടി ഹാജി ക്യാഷ് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജി റ്റി. വർഗീസ്, കോളേജ് ഡയറക്ടർമാരായ റിയാസ്, സാബിർ, അബ്‌ദു റഹ്‌മാൻ, ഹസീബ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post