അഞ്ഞൂർ റോഡിൽ മാക്കാലിക്കാവ്
അമ്പലത്തിന് സമീപം ഓട്ടോറിക്ഷകൾ
കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ
വെളിയംകോട് സ്വദേശികളായ
മൂന്നുപേർക്ക് പരിക്കേറ്റു. 48 വയസ്സുള്ള
ഷമീറ, 58 വയസ്സുള്ള അബ്‌ദുൽ ലത്തീഫ്,45
വയസ്സുള്ള മുഹമ്മദ് റഫീഖ് എന്നിവർക്കാണ്
പരിക്കേറ്റത്. തിങ്കളാഴ്‌ച രാത്രി 7.15നാണ്
അപകടമുണ്ടായത്. കുന്നംകുളം
വലിയങ്ങാടി ഭാഗത്തുനിന്ന് അഞ്ഞൂർ
റോഡിലേക്ക് കയറുകയായിരുന്ന
ഓട്ടോറിക്ഷയും ഗുരുവായൂർ റോഡിൽ നിന്ന്
വടക്കേക്കാട് ഭാഗത്തേക്ക്
പോവുകയായിരുന്ന ഓട്ടോറിക്ഷയും
തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കുന്നംകുളം ആക്ട്സ്
ആംബുലൻസ് പ്രവർത്തകർ
കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു
ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ
സംഭവിച്ചു. അപകടത്തെത്തുടർന്ന്
മേഖലയിൽ ഏറെ നേരം ഗതാഗതം
തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ
നടപടികൾ സ്വീകരിച്ചു


