എടപ്പാള്‍:വടിവാള്‍ വീശി ഭീതി സൃഷ്ടിക്കുകയും യുവാവിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയായ യുവാവ് പിടിയില്‍.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ഷിബു എന്ന ശഹബാസിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംഭവം.ശുകപുരത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ കയറി ജീവനക്കാരനായ പ്രജീഷിനെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പണം ആവശ്യപ്പെടുകയായിരുന്നു.അക്രമിക്കാന്‍ മുതിര്‍ന്നതോടെ തടയാന്‍ ശ്രമിച്ച പ്രജീഷിന്റെ സുഹൃത്ത് വിനോദിന്റെ കൈവിരലിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പ്രജീഷ് ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കും
വടിവാള്‍ വീശി യുവാവിന് പരിക്കേറ്റ സംഭവം;എടപ്പാള്‍ സ്വദേശിയായ യുവാവ് പിടിയില്‍
byWELL NEWS
•
0


