കൊരട്ടിക്കര : സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കുരിശു പള്ളിയുടെ 26 മത് പ്രതിഷ്ഠ പെരുന്നാളിന് ഫാ.തോമസ് ചീരൻ ഞായറാഴ്ച കൊടിയേറ്റം നടത്തി.
ഒക്ടോബർ 19, 20 ശനി ,ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം നടക്കുന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാനമസ്കാരവും രാത്രി പത്തിന് പ്രാദേശിക പെരുന്നാൾ ആഘോഷവും നടക്കും
ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന പകൽ പെരുന്നാൾ വൈകിട്ട് അഞ്ചിനെ കുരിശുപള്ളിയിൽ സമാപിക്കും തുടർന്ന് ധൂപപ്രാർത്ഥനയും ആശിർവാദവും നേർച്ച സദ്യയും ഉണ്ടാകും
കൊടിയേറ്റത്തിന് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സാബു സ്കറിയാച്ചൻ, ട്രഷറർ പി കെ ജോർജ്, ട്രസ്റ്റ് അംഗങ്ങളായ
പി സി താരുകുട്ടി ,
വർഗീസ് കണ്ണനായ്ക്കൽ ,
തോമസ് കാട്ടിൽ,
ലിയോ അബ്രഹാം
ജിജോ ജെക്കബ് എന്നിവർ നേതൃത്വം നൽകി


