ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു


 ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. 91 വയസായിരുന്നു. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. റോഡിയോ വാർത്താ അവതരണത്തിൽ പുത്തൻ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രൻ. ടെലിവിഷനും ഇന്റർനെറ്റും വരുന്നതിന് മുൻപ് റേഡിയോയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു രാമചന്ദ്രൻ. 'വാർത്തൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് അദ്ദേഹം സുപരിചിതനായി. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു. വാർത്താ അവതരണത്തിൽ അദ്ദേഹം കൊണ്ടുവന്ന പ്രത്യേക ശൈലി ശ്രോതാക്കളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു

Post a Comment

Previous Post Next Post